CrimeNEWS

കോഴിക്കോട് കോർപ്പറേഷ​ന്റെ പണം തട്ടിയ സംഭവം: ബാങ്ക് മാനേജർ മുൻകൂർ ജാമ്യാപേക്ഷ നൽകി

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ എം പി റിജിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കോടതി ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജർ രെജിലിനായുളള അന്വേഷണം തുടരുകയാണ്. കേസ് എടുത്ത് നാല് ദിവസം കഴിഞ്ഞിട്ടും റിജിൽ എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. അതേസമയം, റിജിൽ എത്ര തുകയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്താൻ പഞ്ചാബ് നാഷണൽ ബാങ്കിൻറെ ഓഡിറ്റ് വിഭാഗം പരിശോധന തുടരുകയാണ്.

കോഴിക്കോട് കോർപറേഷൻറെ ഏഴ് അക്കൗണ്ടുകളിൽ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോർപറേഷൻറെ കണക്ക്. ഈ തുക മൂന്ന് ദിവസത്തിനകം തിരികെ നിക്ഷേപിക്കുമെന്ന് ബാങ്ക് അധികൃതർ കോർപറേഷന് ഉറപ്പ് നൽകിയിട്ടുണ്ട്. തട്ടിയെടുത്ത് തുക റിജിൽ ഓൺലൈൻ ഗെയിമുകളിലും ഊഹക്കച്ചവടങ്ങളിലുമായി ചെലവിട്ടതായാണ് സൂചനയെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ല.

Signature-ad

പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി കോഴിക്കോട് കോർപ്പറേഷന് ഉള്ളത് 50 ഓളം അക്കൗണ്ടുകളാണ്. ഇതിൽ 7 അക്കൗണ്ടുകളിൽ നിന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ റിജിൽ പണം തട്ടിയത്. കോർപ്പറേഷൻറെ വിവിധ അക്കൗണ്ടുകളിൽ നിന്ന് രിജിൽ പിതാവ് രവീന്ദ്രന് പഞ്ചാബ് നാഷണൽ ബാങ്കിൽ തന്നെയുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് പുറത്ത് വരുന്ന വിവരം. പിതാവിൻറെ അക്കൗണ്ടിൽ നിന്ന് റിജിൽ ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിക്കൊണ്ടുമിരിന്നു. എന്നാൽ കോർപ്പറേഷൻ അധികൃതർ ഇതൊന്നും അറിഞ്ഞതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: