CrimeNEWS

ബൈക്ക് നല്‍കാത്തതിനു യുവാവിനെ സുഹൃത്ത് തല്ലിച്ചതച്ചു; സിസി ടിവി ദൃശ്യം പുറത്ത്

തൃശൂര്‍: ബൈക്ക് നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. നവംബര്‍ 25ന് നടന്ന മര്‍ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചേരി സ്വദേശി മിഥുനെ അഞ്ചേരി സ്വദേശി വൈശാഖ് ആണ് മര്‍ദിച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ വൈശാഖിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേരള വര്‍മ കോളജിനു സമീപത്തുള്ള ഒരു മൊബൈല്‍ഫോണ്‍ സ്ഥാപനത്തിലായിരുന്നു സംഭവം്. മിഥുന്റെ ബൈക്ക് സുഹൃത്തായ വൈശാഖ് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന്റെ ദേഷ്യമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പതിവായി ക്രിമിനല്‍ സ്വഭാവം കാണിക്കുന്നയാളാണ് വൈശാഖ് എന്ന് പോലീസ് പറയുന്നു.

മര്‍ദനത്തിനുശേഷം മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹിമോഫീലിയ രോഗി കൂടിയാണ് മിഥുന്‍. സംഭവത്തിന്റെ പിറ്റേന്നു തന്നെ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് മര്‍ദനത്തിന്റെ തീവ്രത പുറംലോകം അറിഞ്ഞത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: