CrimeNEWS

കാമുകനോപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി, ജാമ്യം ലഭിച്ച് പുറത്തിറങ്ങി മറ്റൊരാളെ വിവാഹം കഴിച്ചത് കാമുകന് പകയുണ്ടാക്കി: മലപ്പുറത്തെ സൗജത്തിനെ കൊലപ്പെടുത്തിയത് കൂട്ടുപ്രതിയായ കാമുകൻ

സ്വന്തം ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ സഹായിച്ച കാമുകനെ ഉപേക്ഷിച്ച്‌ സൗജത്തിന്റെ ജീവിതം പിന്നീട് മറ്റൊരാൾക്കൊപ്പമായി. ആ പകയിൽ സൗജത്തിനെ കാമുകൻ കൊലപ്പെടുത്തി എന്ന അനുമാനത്തിലാന്ന് പൊലീസ്. അന്വേഷണം മുന്‍കാമുകനെ കേന്ദ്രീകരിച്ച്. തന്നെ ചതിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ ആത്മഹത്യക്കു ശ്രമിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ പ്രതിയായ താനൂര്‍ സ്വദേശി സൗജത്തിനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടിക്കടുത്ത് വലിയപറമ്പ് ആലക്കപറംപിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഏഴു മാസത്തോളമായി സൗജത്തും പുതിയ ഭര്‍ത്താവും ഇവിടെയാണ് താമസം. സംഭവ ദിവസം ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നു.

Signature-ad

മുന്‍ ഭര്‍ത്താവ് സവാദിനെ കൊന്ന കേസില്‍ സൗജത്തിപ്പം കൂട്ടുപ്രതിയായ കാമുകന്‍ ബഷീറിനെ വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കേസിനാസ്പദമായ കൊലപാതകം നടന്നത് 2018 ലാണ്. കാമുകനൊപ്പം ചേര്‍ന്ന് സൗജത്ത് ഭര്‍ത്താവായ താനൂര്‍ അഞ്ചുടി സ്വദേശിയായ മല്‍സ്യതൊഴിലാളി സവാദി (40) നെയാണ് കൊലപ്പെടുത്തിയത്.

മകള്‍ക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിനെ തലക്കടിച്ച ശേഷം മരണം ഉറപ്പ് വരുത്താന്‍ കഴുത്തറുക്കുകയും ചെയ്തു. വിദേശത്തായിരുന്ന കാമുകൻ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം അന്നു രാത്രി തന്നെ ഗള്‍ഫിലേക്ക് കടന്ന ബഷീറിനു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ വഴിയും ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികള്‍ വഴിയും പ്രതിയെ കിട്ടാന്‍ പൊലീസ് നീക്കം നടത്തി. കൂടാതെ സോഷ്യല്‍ മീഡിയയിൽ അടക്കം പ്രതിയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതോടെ, ബഷീറിന് ഗള്‍ഫില്‍ തുടരാനാകാതെ മടങ്ങി എത്തുകയാിരുന്നു.
ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു.

കേസില്‍ സവാദിന്റെ ഭാര്യ സൗജത്ത്, ബഷീറിനെ കൊലപാതകത്തിനായി വീട്ടിലെത്താന്‍ സഹായിച്ച സുഹൃത്ത് സൂഫിയാന്‍ എന്നിവരായിരുന്നു അറസ്റ്റിലായത്. സൗജത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ബഷീര്‍ കൊലപാതകം നടത്തിയത്. കുട്ടിക്കൊപ്പം വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന സവാദിനെ ബഷീര്‍ മരത്തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിന് ശേഷം ബഷീര്‍ രക്ഷപ്പെട്ടു.

എന്നാല്‍ സവാദ് മരിച്ചിട്ടില്ലെന്ന് കണ്ട സൗജത്ത് ഇക്കാര്യം ബഷീറിനെ ഫോണില്‍ അറിയിച്ചു. തുടര്‍ന്ന് കത്തി കൊണ്ട് കഴുത്ത് മുറിക്കാന്‍ ബഷീര്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച്‌ സൗജത്ത് കഴുത്ത് മുറിച്ച്‌ ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കി. ഇതിന് ശേഷം ഭര്‍ത്താവിനെ ആരോ ആക്രമിച്ചതായി അയല്‍വീട്ടുകാരെ അറിയിക്കുകയായിരുന്നു.

Back to top button
error: