
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡി’നായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ‘പ്രേമ’ത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ ഡിസംബർ ഒന്നിനാണ് തിയറ്ററിൽ റിലീസ് ചെയ്യുക. ‘ഗോൾഡ്’ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവച്ചിരുന്നു. എന്തായാലും കാത്തിരിപ്പിന് ഒടുവിൽ പ്രദർശനത്തിന് തയ്യാറായിരിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. അൽഫോൺസ് പുത്രന്റെ ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 165 മിനിട്ടാണ് ചിത്രത്തിന്റ ദൈർഘ്യം. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ‘ഗോൾഡ്’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുമ്പോൾ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്.
https://twitter.com/PrithviOfficial/status/1597157853735051264?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1597157853735051264%7Ctwgr%5Ec8cfa52ab054835bfece6ab0c96c7aff0c44b3a7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPrithviOfficial%2Fstatus%2F1597157853735051264%3Fref_src%3Dtwsrc5Etfw

അജ്‍മൽ അമീർ, കൃഷ്‍ണ ശങ്കർ, ശബരീഷ് വർമ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേർന്നാണ് നിർമ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിർമാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ശബരീഷ് വർമയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. ‘പാട്ട്’ എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാര നായികയാകും എന്നുമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.