മാനന്തവാടി: തവിഞ്ഞാലില്‍ നിന്നും നവംബര്‍ 25 ന് കാണാതായ വയോധിക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കമ്മന കുളപ്പുറത്ത് കുഞ്ഞേപ്പ് (ജോസഫ് 83), ഭാര്യ അന്നക്കുട്ടി (ലില്ലി 74) എന്നിവരെയാണ് പേരിയ 35 നും ഇച്ചിപ്പൊയില്‍ ഭാഗത്തിനും ഇടയിലുള്ള വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം. തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടില്‍ വന്നശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. ഇന്ന് രാവിലെ പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.