CrimeNEWS

ബിവറേജ് ഔട്ട്‌ലറ്റിന്റെ പൂട്ട് പൊളിച്ച് 12 കുപ്പിയുമായി കടന്ന കള്ളന്‍ പിടിയില്‍

ആലപ്പുഴ: ഹരിപ്പാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടില്‍ രാജു (അപ്പച്ചന്‍-73) ആണ് പിടിയിലായത്. ആര്‍ കെ ജംഗ്ഷന് സമീപമുള്ള എഫ്.സി.ഐ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലൈറ്റിലാണ് മോഷണം നടന്നത്.

ഈ മാസം 13ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന രാജു 9430 രൂപ വില വരുന്ന 12 കുപ്പി മദ്യവുമായാണ് കടന്നത്.രാവിലെ ബിവറേജ് ജീവനക്കാരന്‍ ഔട്ട്ലെറ്റ് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് പ്രധാന ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മാനേജരെ വിവരം അറിയിക്കുകയായിരുന്നു.

Signature-ad

ഹോട്ടലുകളില്‍ പാത്രം കഴുകുന്ന ജോലിയും ആക്രിക്കച്ചവടവുമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും കഴിയുകയായിരുന്നു രാജു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ സിസി ടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. പ്രതി ഔട്ട് ലെറ്റിലെ മേശയും അലമാരയും കുത്തി തുറന്നെങ്കിലും സമീപത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

 

 

Back to top button
error: