CrimeNEWS

പനിബാധിച്ച് നിര്‍ത്താതെ കരഞ്ഞ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ നിലത്തെറിഞ്ഞ് കൊന്നു

അമരാവതി: മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ കസ്റ്റഡിയില്‍. ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിയായ അനിലിനെയാണ് പോലീസ് പിടികൂടിയത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അനിലും ഭാര്യ സ്വാതിയും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനിടെയാണ് മൂന്നുമാസം പ്രായമുള്ള മകന്‍ നിഖിലിനെ ഇയാള്‍ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

നാലുദിവസം മുമ്പാണ് കുഞ്ഞിന് പനിപിടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. കരച്ചില്‍ തുടര്‍ന്നതോടെ പ്രകോപിതനായ അനില്‍, ഭാര്യയോട് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും അനില്‍ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞെന്നുമാണ് നാട്ടുകാരുടെ മൊഴി.

Signature-ad

നിലത്ത് തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: