CrimeNEWS

ഹോട്ടൽ മുറിയിൽ വിദഗ്ധമായി ഒളിപ്പിച്ചിരുന്ന ക്യാമറ കൈയ്യോടെ പൊക്കി യുവതിയും യുവാവും; എങ്ങനെ ഒളിക്യാമറകൾ കണ്ടെത്താം?

ശുചിമുറികളിലും ഹോട്ടൽ മുറികളിലുമെല്ലാം ഒളിക്യാമറ വച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയെന്ന തരത്തിലുള്ള വാർത്തകൾ കേട്ടിട്ടില്ലേ? ഇത്തരം സംഭവങ്ങൾ ഇന്ന് എല്ലായിടത്തും വ്യാപകമാണ്. പലപ്പോഴും പരിശോധനകളൊന്നും നടക്കാതിരിക്കുന്നത് മൂലം ഏറെ സുഖകരമായ രീതിയിലാണ് പ്രതികൾ ഇത്തരം മോശം പ്രവണതയുമായി മുന്നോട്ടുപോകുന്നത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പുറത്ത് ശുചിമുറികളുപയോഗിക്കാൻ മടിക്കുന്ന സ്ത്രീകളും ഹോട്ടൽ മുറികളുപയോഗിക്കാൻ മടിക്കുന്നവരും നിരവധിയാണ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുന്ന ഈ മാനസികാവസ്ഥ തീർത്തും അനാരോഗ്യകരവും കുറ്റകരവുമാണ്.

ഇപ്പോഴിതാ ബ്രസീലിൽ ഒരു ഹോട്ടൽ മുറിയിൽ വിദഗ്ധമായി ഒളിപ്പിച്ചിരുന്ന ക്യാമറ യുവതിയും യുവാവും കണ്ടെടുത്തത് ഏറെ ശ്രദ്ധ നേടുകയാണ്. വിനോദസഞ്ചാരത്തിനിടെ സ്വന്തം നാട്ടിൽ നിന്ന് ഏറെ ദൂരെയായി ഒരു ഹോട്ടലിൽ മുറിയെടുത്തതായിരുന്നു അന്ന ലൂസിയ ബെസെറ എന്ന യുവാവും ജൂലിയ സ്റ്റോപ്പ എന്ന യുവതിയും. ഇരുവരും പങ്കാളികളാണ്. ഒരു പ്രമുഖ ട്രാവൽ കമ്പനി മുഖാന്തരമാണ് ഇവർ ഹോട്ടൽ മുറിയും മറ്റും ബുക്ക് ചെയ്തിരുന്നത്. ഇതനുസരിച്ച് സ്ഥലത്തെത്തി മുറിയിൽ ചെക്കിൻ ചെയ്തു. ശേഷം അധികം വൈകാതെ തന്നെ ഒളിക്യാമറ ഇവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

മുറിയിൽ ബെഡിന് എതിർവശത്തായി വാതിലിന് മുകളിലായുള്ള ഒരു വാർഡ്രോബിലെ ചെറിയ വട്ടത്തിലുള്ള ഭാഗത്ത് നിന്ന് ഒരു മിന്നൽ വന്നതായി സ്റ്റോപ്പയ്ക്ക് തോന്നുകയായിരുന്നു. സംശയം തോന്നിയതോടെ ഇവർ മൊബൈൽ വെളിച്ചം ഓൺ ചെയ്ത് അതിലേക്ക് അടിച്ചുനോക്കി. ഫ്ളാഷ് അടിച്ച് ഫോട്ടോ എടുത്തുനോക്കിയപ്പോഴാകട്ടെ അതിനകത്തെ ക്യാമറ വ്യക്തമായി കാണാനുമായി. അപ്പോൾ തന്നെ ഇരുവരും ട്രാവൽ കമ്പനിയെ വിവരമറിയിക്കുകയും പരാതി കൈമാറുകയും ചെയ്തു. ഇതിന് പുറമെ പൊലീസിലും വിവരമറിയിച്ചു. വളറെ വിദഗ്ധമായി ഘടിപ്പിച്ച ക്യാമറയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഒളിക്യാമറകൾ എങ്ങനെ കണ്ടെത്താം

ശുചിമുറിയിലോ ഹോട്ടൽ മുറിയിലോ ഒളിപ്പിച്ചിട്ടുള്ള ഒളിക്യാമറകൾ എങ്ങനെ കണ്ടെത്താം? മുറിയിലെ ഉപകരണങ്ങൾ കബോഡുകൾ എന്നിങ്ങനെ എവിടെ വേണമെങ്കിലും ഇത്തരം ക്യാമറകളൊളിപ്പിക്കാം. ഫയർ അലാം, ഷവർ ഹെഡ്, പ്ലഗ് പോയിൻറുകൾ എന്നിങ്ങനെ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത വിവിധയിടങ്ങളിൽ ക്യാമറ ഒളിപ്പിക്കാം. സെക്യൂരിറ്റി എക്സ്പർട്ടായ മാർകസ് ഹച്ചിൻസ് ഒരു വർഷം മുമ്പ് പങ്കുവച്ച വീഡിയോ കണ്ടുനോക്കൂ. എങ്ങനെ ഒളിക്യാമറകൾ കണ്ടെത്താമെന്നതിനൊരു പരിശീലനം നൽകുകയാണിദ്ദേഹം.

Back to top button
error: