KeralaNEWS

എക്സൈസിനെ കണ്ട് ഭയന്ന്​ കഞ്ചാവ് വിഴുങ്ങി;കിറുങ്ങിയ ആളെ ആശുപത്രിയിലെത്തിച്ചു 

കോട്ടയം: പേരൂർ റോഡിൽ എക്സൈസ് സംഘത്തെ കണ്ട് ഭയന്ന യുവാവ് കഞ്ചാവ് വിഴുങ്ങി, തുടർന്ന് കിറുങ്ങിപ്പോയ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് കഞ്ചാവ് പുറത്തെടുത്തു.
സംഭവത്തിൽ എക്സൈസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംക്രാന്തി സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് (35) പിടിയിലായത്.
സംക്രാന്തി പേരൂർ റോഡിൽ ചൊവ്വാഴ്ച രാത്രി എട്ട്​ മണിയോടെയാണ് സംഭവം.
ആശുപത്രിയിൽ അഡ്മിറ്റാക്കിയ പ്രതിയെ ബുധനാഴ്ച ഡിസ്ചാർജ്ജ് ചെയ്തു. ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി എക്സൈസ് സംഘം പറഞ്ഞു.

Back to top button
error: