നവയുഗ വാദമുയര്‍ത്തി പാര്‍ട്ടിയിലെ ചെറുപ്പക്കാരായ എം.എല്‍.എമാര്‍ അടക്കമുള്ള നേതാക്കളും അണികളും തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്.മുസ്ലിം ലീഗ് തരൂരിനോടുള്ള ആഭിമുഖ്യം വെളിപ്പെടുത്തിക്കഴിഞ്ഞു. ജനകീയ നേതാവെന്നാണ് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി .കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്തമാക്കിയത്.
ഇന്ന് രാവിലെ പാണക്കാട്ടെത്തി ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ എട്ടിന് പ്രഭാതഭക്ഷണം പാണക്കാട്ടാണ്. സംഘപരിവാറിനും ബി.ജെ.പി.ക്കുമെതിരെ ഉറച്ച നിലപാടുള്ള തരൂര്‍ നേതൃനിരയില്‍ ഉണ്ടാവണമന്ന് ലീഗ് ആഗ്രഹിക്കുന്നു. കെ.പി.സി.സി പ്രസിഡന്റോ പ്രതിപക്ഷനേതാവോ ദേശീയതലത്തില്‍ ചുമതലയോ ഇല്ലാത്തൊരു കോണ്‍ഗ്രസ് നേതാവിന്റെ പാണക്കാട് സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നതും ആദ്യമായാണ്.
എന്‍. എസ്. എസും തരൂരിനോടുള്ള ആഭിമുഖ്യം വ്യക്തമാക്കിക്കഴിഞ്ഞു. ജനുവരി രണ്ടിന് പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂരാണ്. മന്നം ജയന്തി ആഘോഷങ്ങളില്‍ സദസിന്റെ മുന്‍ നിരയില്‍ ഇരിക്കാന്‍ മാത്രമേ, കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ എന്‍. എസ്. എസ് നേതൃത്വം അനുവദിക്കാറുള്ളൂ. ആ കീഴ്വഴക്കമാണ് തരൂരിനുവേണ്ടി വഴിമാറുന്നത്.വിളിക്കാതെയെത്തിയ ബിജെപി നേതാവ് സുരേഷ് ഗോപിയെ ചടങ്ങിൽ നിന്നും ഇറക്കിവിട്ട ചരിത്രവും എൻഎസ്എസിന് ഉണ്ട്.
കഴിഞ്ഞ ദിവസം താമരശ്ശേരി രൂപത ബിഷപ്പ് മാര്‍.റമിഞ്ചിയോസ് ഇഞ്ചനാനിയല്‍, കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ എന്നിവരെയും തരൂര്‍ സന്ദര്‍ശിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാന്റെ വാക്കുകള്‍ അതേപടി ഇന്നലെ തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിടുകയും ചെയ്തു.
`നേതൃത്വമില്ലാത്തിടത്ത് സമൂഹം നിശ്ചലമാവുന്നു. ധൈര്യശാലികളും കഴിവുറ്റവരുമായ നേതാക്കള്‍ അവസരം പ്രയോജനപ്പെടുത്തുമ്ബോള് പുരോഗതി കൈവരുന്നു’- ഇതായിരുന്നു ആ വാക്കുകള്‍.
അമ്പ് എവിടെയൊക്കെയോ കൊള്ളുനുണ്ട്.അതായിരുന്നല്ലോ കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് സെമിനാറിന് പാര്‍ട്ടി നേതൃത്വത്തിലെ ചില പ്രമുഖര്‍ പ്രഖ്യാപിച്ച ആ അപ്രഖ്യാപിത വിലക്ക്.