വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്. രാവിലെ 10 മണിയോടെ മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍ പടിയിലാണ് സംഭവം.
ആയൂഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളായ എൻ.ആർ വിഷ്ണു,അശ്വക് അഹമ്മദ് എന്നിവരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും, അരുൺ ദിനേശ്, ഫസലു റഹ്മാൻ, സ്റ്റെഫിൻ വിൽസൺ എന്നിവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൊടുപുഴ അൽ -അസർ കോളേജ് വിദ്യാർഥികളായ ഇവർ സഞ്ചരിച്ച കാർ ഹോസ്റ്റൽ ജംഗ്ഷനു സമീപം എത്തിയപ്പോൾ മറ്റൊരു കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ താഴ്ചയുള്ള പറമ്പിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപെട്ടവരെ നാട്ടുകാരും, അഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്താണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.