KeralaNEWS

തരൂരിനെ പാണക്കാട്ട് സ്വീകരിച്ച് സാദിഖലി തങ്ങള്‍; രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലബാര്‍ പര്യടനം സംബന്ധിച്ചുള്ള പരസ്യ വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശശി തരൂര്‍ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ശശി തരൂരിനെ സ്വീകരിച്ചു. തരൂരുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ അറിയിച്ചു. പര്യടനം ഏകോപിപ്പിക്കുന്ന എം.കെ.രാഘവന്‍ എം.പിയും തരൂരിനൊപ്പമുണ്ട്.

ഞായറാഴ്ചയാണ് തരൂരിന്റെ മലബാര്‍ പര്യടനം ആരംഭിച്ചത്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നസ്വരം ഉയര്‍ന്നതോടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഇടപെട്ട് പ്രസ്താവനകള്‍ വിലക്കിയിരുന്നു. തരൂരിനെ ആരും വിലക്കിയില്ലെന്നു സുധാകരന്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ പര്യടനം ജില്ലാ കമ്മിറ്റികളെ അറിയിച്ചില്ലെന്നു വിമര്‍ശിച്ചു.

Back to top button
error: