KeralaNEWS

കെ.എസ്.ആര്‍.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച്‌ സ്വകാര്യ സ്കൂള്‍ അധ്യാപിക മരിച്ചു

കായംകുളം:അമിത വേഗതയില്‍  ഓവര്‍ ടേക്കിങ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച്‌ സ്വകാര്യ സ്കൂള്‍ അധ്യാപിക മരിച്ചു.

കായംകുളം എസ്.എന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ അധ്യാപികയായ ഭഗവതിപടിയില്‍ വാടകക്ക് താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തില്‍ സുമമാണ് മരിച്ചത്.

തട്ടാരമ്ബലം റോഡില്‍ തട്ടാവഴി ജങ്ഷനില്‍ തിങ്കളാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. കായംകുളത്തേക്ക് വരികയായിരുന്ന സുമത്തിനെ പിന്നാലെ വന്ന ബസ് മറികടക്കുന്നതിനിടയില്‍ സ്കൂട്ടറിന്റെ ഹാന്‍ഡില്‍ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയര്‍ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

ധരിച്ചിരുന്ന ഹെല്‍മറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുമത്തിന്റ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: