KeralaNEWS

ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥി മരിച്ചു

മംഗലൂരൂ:കര്‍ണാടകയിലെ ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തില്‍ എടപ്പറ്റ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു.

 പാതിരിക്കോട് പാറൊക്കോട്ടില്‍ സഹദേവന്റെയും ശ്രീനിലയം മാലതിയുടെയും മകന്‍ വൈഷ്ണവ് (വിച്ചു-17) ആണ് മരിച്ചത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന വൈഷ്ണവ് സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച്‌ മറിയുകയായിരുന്നു. ഉഡുപ്പിയിലെ കാര്‍ക്കളയില്‍ തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് അപകടം.

കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: