കോഴിക്കോട്ടെ പ്രൊഫഷണൽ കൊറിയർ സെന്ററിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 10 ഗ്രാം എം.ഡി.എം.എയും 350 എൽ.എസ്.ഡി സ്റ്റാമ്പുകളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുളത്തറ സ്വദേശി സല്‍മാന്‍ ഫാരീസ് (25) അറസ്റ്റിലായി. ഇയാളുടെ പക്കല്‍ നിന്ന് 10 ഗ്രാം എംഡിഎംഎയും, കഞ്ചാവും, ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റാണ് പരിശോധന നടത്തിയത്. കൊറിയർ വാങ്ങാനെത്തിയപ്പോഴാണ് സൽമാൻ ഫാരിസ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്.
എം.ഡി.എം.എ കൊറിയറിൽ എത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൽമാനുൽ ഫാരിസി എന്ന പേരിൽ വരുന്ന കൊറിയർ ഓഫീസിൽ തന്നെ സൂക്ഷിക്കാൻ എക്‌സൈസ് നിർദേശിച്ചിരുന്നു. കൊറിയർ എത്തിപ്പോൾ വിവരം നൽകിയതിനെ തുടർന്നാണ് ഇത് സ്വീകരിക്കാനെത്തിയ് സൽമാനുൽ ഫാരിസിനെ പൊലിസ് കസ്റ്റഡിയിലെത്തുന്നത്.
വലിയ തോതിൽ കരഞ്ഞു ബഹളം വെച്ചാണ് സൽമാൻ എക്‌സൈസിന് മുന്നിൽ കീഴടങ്ങിയത്. പാർസൽ തന്റേതല്ലെന്നും റമീസ് എന്ന ആളുടെതാണെന്നുമാണ് സൽമാൻ പറയുന്നത്.