കൊല്ലം: ശക്തികുളങ്ങരയില്‍ ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഫുട്ബോള്‍ ആരാധകരുടെ പ്രകടനം നടന്നിരുന്നു. ഇതിനിടയിലാണ് ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധകരും തമ്മിലടിച്ചത്. പിന്നീട് മധ്യസ്ഥ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
റോഡില്‍വെച്ചാണ് ഇരു വിഭാഗമായി ആരാധകര്‍ പരസ്പരം ഏറ്റുമുട്ടിയത്. കൈകൊണ്ടും കൊടി കെട്ടാനുപയോഗിച്ച കമ്പുകള്‍ ഉപയോഗിച്ചുമെല്ലാം ഇവര്‍ പരസ്പരം അടിക്കുകയായിരുന്നു. പോലീസ് വിവരം അറിയുന്നതിനു മുമ്പേ മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
എന്നാല്‍, ദൃശ്യങ്ങള്‍ കൈയില്‍ കിട്ടിയതോടെയാണ് സംഘര്‍ഷത്തിന്റെ വ്യാപ്തി പോലീസ് തിരിച്ചറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്. കൊല്ലത്ത് പലയിടങ്ങളിലും യുവാക്കളുടെ നേതൃത്വത്തില്‍ ലോകകപ്പിനോടനുബന്ധിച്ച് പ്രകടനങ്ങള്‍ നടന്നിരുന്നു.