തിരുവനന്തപുരം :ആരാധനാലയങ്ങളുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.
മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാര്‍ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് അറസ്റ്റിലായത്.
നെടുമങ്ങാട് ഗവ. ആശുപത്രിക്കു സമീപത്തെ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് 3200 രൂപയും പത്താംകല്ല് മുസ്ലിംപള്ളിയുടെ വഞ്ചി തുറന്ന് 2700 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്.ഇവരെ റിമാൻഡ് ചെയ്തു.