CrimeNEWS

വ്യാജ പരാതി പൊളിഞ്ഞു; കലിപ്പ് തീർക്കാൻ സാക്ഷിയായ സിസിടിവി തകർത്തു, സിപിഎം നേതാവിനെതിരേ കേസ്

പാലക്കാട്: വീട് കയറി ആക്രമിച്ചെന്ന മൊഴി പൊളിച്ച സിസിടിവി തകർത്ത് സിപിഎം അംഗം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സി പി എം അംഗം അബ്ദുൽ അമീറിനെതിരെ അയൽവാസിയുടെ സിസിടിവി ക്യാമറ തകർക്കാൻ ശ്രമിച്ചതിന് കേസെടുത്തു. വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക്, അജ്ഞാതർ ആക്രമിച്ചപ്പോൾ പറ്റിയതാണെന്നാണ് സി പി എം അംഗം അബ്ദുൾ അമീർ പരാതി നൽകിയത്. അബ്ദുൽ അമീറിൻ്റെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മൂന്നുപേർ ആയുധങ്ങളുമായി എത്തി, മർദിച്ചു എന്നാണ് അമീർ പൊലീസിന് മൊഴി നൽകിയത്.

രാത്രി ആയതിനാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അമീർ പറഞ്ഞു. എന്നാൽ അമീറിൻ്റെ കോടതിപ്പടിയിലെ വീട്ടിലെത്തി പൊലീസ് പരിശോധിച്ചു. അപ്പോഴാണ്, അയൽവാസിയായ സത്താറിൻ്റെ വീട്ടിലെ സിസിടിവി ശ്രദ്ധിച്ചത്. സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അപ്പോഴാണ് രാത്രി വാതിൽ തുറന്ന് ഇറങ്ങിയ അമീർ തനിയെ വീണതാണെന്ന് വ്യക്തമായത്. മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് കേസും അവസാനിപ്പിച്ചു. സംഭവം വാർത്തയാവുകയുെ ചെയ്തിരുന്നു. ഇതോടെയാണ് കേസിൽ സാക്ഷിയായ ഈ ക്യാമറയാണ് കഴിഞ്ഞ ദിവസം തകർത്തത്. സക്കീറിന്റെ വീടിന്റെ ജനലും തകർത്തിട്ടുണ്ട്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പൂത്തറ സക്കീർ പൊലീസിൽ പരാതി നൽകിയത്. അമീർ സക്കീറിൻ്റെ വീട്ടിലേക്ക് വരുന്നതും മറ്റും ദൃശ്യകളിൽ വ്യക്തമാണ്.

പി.കെ.ശശി വിഭാഗത്തിന് ഒപ്പം ചേർന്നു നിൽക്കുന്ന അമീർ , മറുവിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് ഇല്ലാക്കഥ മെനഞ്ഞത് എന്നും ആരോപണമുണ്ട്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമാണ്. മണ്ണാർക്കാട് സിപിഎം അംഗവും, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറിയുമാണ് പളളത്ത് അബ്ദുൽ അമീർ.

Back to top button
error: