KeralaNEWS

കാമുകൻ കാലുമാറി, യുവതി ജീവനൊടുക്കി; ആത്മഹത്യാപ്രേരണാ കുറ്റത്തിന് കാമുകൻ അറസ്റ്റില്‍

സംശയകരമായ സാഹചര്യത്തിൽ യുവതിയെ പുഴയില്‍ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കാമുകൻ അറസ്റ്റില്‍. പാലാരിവട്ടം തൈപ്പറംപില്‍ ജോസഫ്‌- ടെസി ദമ്പതികളുടെ മകള്‍ അനൂജ (21) ജീവനൊടുക്കിയ കേസിലാണ് മുട്ടാര്‍ കുന്നുംപുറം ബ്ലായിപ്പറംപില്‍ വൈശാഖിനെ (24) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുമായി പ്രണയത്തിലായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈശാഖ് യുവതിയുടെ കൈയില്‍ നിന്ന് പലവട്ടം പണം വാങ്ങിയിരുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇടപ്പള്ളിയില്‍ 23-ന് യുവാവിന്റെ വിവാഹസല്‍ക്കാര സ്ഥലത്ത് അനൂജ എത്തിയതായും തര്‍ക്കം ഉണ്ടായതായും കണ്ടെത്തിയിരുന്നു.

അനൂജയുടെ മൃതദേഹം ഏലൂര്‍ ഫെറിക്കുസമീപമാണ് കണ്ടെത്തിയത്. മുറിയില്‍ രക്തത്തുള്ളികളും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

Back to top button
error: