KeralaNEWS

ഫുട്ബോൾ ആവേശം അതിരുവിട്ടു; പാലക്കാട് സംഘർഷം

പാലക്കാട്:ഫുട്‌ബോള്‍ ലോകകപ്പിന് പിന്തുണയുമായി ഒലവക്കോട് ഫുട്‌ബോള്‍ പ്രേമികള്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം.സംഭവത്തിൽ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
 ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ എഎസ്‌ഐ മോഹന്‍ദാസ്, സിപിഒ സുനില്‍കുമാര്‍ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.തുടർന്ന് ചേരിതിരിഞ്ഞ് കല്ലെറിയുകയായിരുന്നു.കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത്.

ഇവരെ പിരിച്ചുവിടാന്‍ ഒടുവിൽ പൊലീസിന് ലാത്തിവീശേണ്ടി വന്നു.സംഭവത്തില്‍ റാലിയില്‍ പങ്കെടുത്ത 40 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

Back to top button
error: