CrimeNEWS

വീടിന് സമീപം മണ്ണിടുന്നത് ചോദ്യം ചെയ്തു; വീട്ടമ്മയ്ക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: നെട്ടയത്ത് വീട്ടമ്മയ്ക്ക് ക്രൂര മര്‍ദനം. വീടിന് സമീപത്ത് അനധികൃതമായി മണ്ണ് നിക്ഷേപിക്കുന്നത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണം. കുറ്റിയാമ്മൂട് സ്വദേശി ആശ(45)യ്ക്കാണ് മര്‍ദനമേറ്റത്. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരാണ് യുവതിയെ മര്‍ദിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ കാച്ചാണികുറ്റിയാമ്മൂടാണ് സംഭവം. വീടിന് സമീപത്ത് അനധികൃതമായി മണ്ണ് നിക്ഷേപിക്കാനെത്തിയ ലോറി, വീട്ടമ്മ ആശയും മക്കളും ചേര്‍ന്ന് തടഞ്ഞു. സ്ഥിരമായി മണ്ണ് നിക്ഷേപിക്കുന്നത് മൂലം പൊടി രൂക്ഷമായി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പറഞ്ഞ വീട്ടമ്മ മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റവും ഒടുവില്‍ ക്രൂരമായ മര്‍ദനത്തിലേക്കുമെത്തി.

Signature-ad

ആശയുടെ ഒപ്പമുണ്ടായിരുന്ന മകനും മര്‍ദനമേറ്റു. പോലീസില്‍ പരാതിപെടാതിരിക്കാന്‍ ഭീഷണിയും പ്രലോഭനവും ഉണ്ടെന്ന് ആശയുടെ ഭര്‍ത്താവ് പറഞ്ഞു.

വീട്ടമ്മയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.

 

Back to top button
error: