IndiaNEWS

മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം; ഡ്രൈവര്‍ക്കും യാത്രക്കാരനും പരുക്ക്

മംഗളൂരു: നാഗോരിയില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. യാത്രക്കാരനെ ഇറക്കാനായി ഡ്രൈവര്‍ ഓട്ടോറിക്ഷ നിര്‍ത്തിയ സമയത്ത് യാത്രക്കാരന്റെ ബാഗില്‍ നിന്നുമാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റ ഡ്രൈവറേയും യാത്രക്കാരനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാത്രക്കാരനെ സംബന്ധിച്ചുള്ള യാതൊരു വ്യക്തിവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ഇതിനു ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്ത് മുമ്പും സമാന തരത്തിലുള്ള അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സംഭവത്തില്‍ കടുത്ത ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്. ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. ഏതെങ്കിലും തീവ്രവാദസംഘടനയുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: