KeralaNEWS

ടിപ്പർലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

പത്തനംതിട്ട:  ഓമല്ലൂരിൽ സ്കൂട്ടർ യാത്രക്കാരി ടിപ്പർ ലോറി ഇടിച്ച് മരിച്ചു.
ഓമല്ലൂർ മുള്ളനിക്കാട് പൈവള്ളി മതിരിക്കുന്നതിൽ സുധീഷിൻ്റെ ഭാര്യ സജിത (43) ആണ് മരിച്ചത്.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്.
ചീക്കനാലിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ  ടിപ്പർ ലോറി തട്ടി നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും സജിത ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: