റാന്നി:ളാഹ വിളക്കുവഞ്ചിക്ക് സമീപം ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ 12 പേരെ റാന്നി പെരുനാട് ആശുപത്രിയിലും നാലു പേരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ്സിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് പോലീസും ചേർന്ന് നടത്തി വരികയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.