IndiaNEWS

കേന്ദ്ര സർക്കാരിനെതിരെ ബിഎംഎസും ജൻമഭൂമിയും

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ച്‌ സംഘടിപ്പിച്ച് ബിഎംഎസ്. പാര്‍ലമെന്റ് മാര്‍ച്ച്‌ ഒന്നാം പേജില്‍ വാര്‍ത്തയാക്കി ജന്മഭൂമിയും.

‘കേന്ദ്രത്തിന്റെ സ്വകാര്യവല്‍കരണ നയങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്ബി’ എന്ന തലക്കെട്ടോടെയാണ് ബിഎംഎസ് മാര്‍ച്ച്‌ ജന്മഭൂമി ഒന്നാം പേജില്‍ വാര്‍ത്തയാക്കിയത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ബിഎംഎസ് തൊഴിലാളി യുണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ധര്‍ണയില്‍ സംസാരിച്ച്‌ ബിഎംഎസ് ദേശീയ നേതാക്കള്‍ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ ആസ്തികളാണ്. അവ സ്വകാര്യ മേഖലയ്ക്ക് കൈമാറരുത്. ഉത്പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിച്ചും സാമ്ബത്തികമായി സഹായിച്ചും അത്യാധുനിക സാങ്കേതിക വിദ്യകള്‍ അവലംബിച്ചും പുനരുജ്ജീവിപ്പിക്കണം. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Back to top button
error: