KeralaNEWS

ആലുവയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് തെറിച്ചുവീണു വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

കൊച്ചി: ആലുവ- പെരുമ്പാവൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്നു വീണു വിദ്യാര്‍ഥിനിക്കു പരുക്കേറ്റു. ഒക്കല്‍ എസ്.എന്‍. എച്ച്.എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്തിമ ആണ് അപകടത്തില്‍ പെട്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇന്നു രാവിലെ സ്‌കൂളില്‍ പോകുന്നതിനായി മഞ്ഞപ്പെട്ടിയില്‍ നിന്നു ബസില്‍ കയറിയ വിദ്യാര്‍ഥിനി തിരക്കു മൂലം ഫുട്‌ബോര്‍ഡില്‍ നിന്നു യാത്ര ചെയ്യുകയായിരുന്നു. പെരിയാര്‍ ജംക്ഷനില്‍ എത്തി ബസ് നിര്‍ത്തുമ്പോള്‍ ഡോര്‍ തുറന്നു പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

Back to top button
error: