തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴയില്‍ 20 ശതമാനം കുറവ്. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 17 വരെയുള്ള കണക്കുകള്‍ നോക്കുമ്ബോള്‍ 418.7 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്.
2021 ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15വരെ കേരളത്തില്‍ 833.8 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു.ഇതിന്‍റെ പകുതി മാത്രമേ ഇത്തവണ ലഭിച്ചുള്ളൂ.
ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് തുലാവര്‍ഷം കണക്കാക്കുന്നത്. 92 ദിവസം നീളുന്ന തുലാവര്‍ഷത്തില്‍ 48 ദിവസമാണ് ഇപ്പോള്‍ പിന്നിട്ടിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും കുറവ് മഴ ലഭിച്ചത് തൃശൂരാണ്. ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കിയിലും.