IndiaNEWS

സി.വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കോട്ടയം മാന്നാനം സ്വദേശിയാണ്

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിൽ മലയാളിയായ സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു.  മുഴുവന്‍സമയ ഗവര്‍ണറായി ആനന്ദബോസിനെ നിയമിക്കുന്നതായി രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2019 ലാണ് അന്നത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ആനന്ദബോസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കാബിനറ്റ് റാങ്കോടെ മേഘാലയ സര്‍ക്കാർ ഉപദേഷ്ടാവായിരുന്നു.

‘ഈ ദൗത്യ ഏൽപിക്കാൻ എന്നിൽ വിശ്വാസം അർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേരളത്തിലെ ജനങ്ങളോടും നന്ദി പറയുന്ന’തായി ആനന്ദബോസ് പറഞ്ഞു:
”ഈ ദൗത്യം ഒരു ഭാരിച്ച ഉത്തരവാദിത്തം തന്നെയാണ്. ഒരു ഗവർണറുടെ ചുമതല എന്താണെന്നു ഭരണഘടന അനുശാസിക്കുന്നുണ്ട്. ഒരു ജനാധിപത്യ സമ്പ്രദായത്തിൽ ആ ഭരണഘടനയ്ക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ടു പ്രവർത്തിക്കാൻ ശ്രമിക്കും. ബംഗാളിലെ ജനങ്ങൾക്ക് പ്രയോജനകരമായ കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ ശ്രമിക്കും.’’
അദ്ദേഹം പറഞ്ഞു.

മസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ ഫെലോ, കോര്‍പറേറ്റ് ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു ആനന്ദബോസ് മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനായിരുന്നു. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് യുഎന്‍ പാര്‍പ്പിട വിദഗ്ധന്‍ കൂടിയാണ്. ചീഫ് സെക്രട്ടറി റാങ്കിലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

Back to top button
error: