KeralaNEWS

അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം; സേവാഭാരതിയുടേതെന്ന് സംഘടന, അല്ലെന്ന് ഉദ്ഘാടകൻ മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ശബരിമല തീർത്ഥാടകർക്കായി കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച അയ്യപ്പ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. മന്ത്രി വി എൻ വാസവനാണ് ഹെൽപ് ഡെസ്ക് ഉദ്ഘാടനം നിർവഹിച്ചത്. സേവാഭാരതിയുടെ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്ക് സജ്ജീകരിച്ചതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സേവാ പ്രമുഖ് ആർ രാജേഷിന് ഒപ്പമാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചതെന്നും സേവാഭാരതി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു.

എന്നാൽ മെഡിക്കൽ കോളേജും റവന്യു വകുപ്പും ചേർന്ന് സജ്ജീകരിച്ച ഹെൽപ് ഡെസ്കാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും വിവാദം അനാവശ്യമെന്നുമാണ് മന്ത്രി വി എൻ വാസവൻറെ വിശദീകരണം. കഴിഞ്ഞ വർഷവും ഇതേ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

Back to top button
error: