സ്‌പിരിറ്റിന്റെ വില വര്‍ധനയും ടേണ്‍ ഓവര്‍ ടാക്‌സ് സംബന്ധിച്ച് സര്‍ക്കാരും മദ്യക്കമ്ബനികളും തമ്മിലുള്ള തര്‍ക്കവുമാണ് സംസ്‌ഥാനത്ത് മദ്യക്ഷാമം രൂക്ഷമാകാൻ കാരണം.
ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ മലയാളിയുടെ ഇഷ്‌ട ബ്രാന്‍ഡുകള്‍ക്ക് ഏതാനും നാളുകളായി കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കുമെന്ന് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
മഹാരാഷ്‌ട്ര, പഞ്ചാബ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള സ്‌പിരിറ്റ് വരവ് കുറഞ്ഞതോടെ ബിവറേജ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവയിലുള്ള സ്‌റ്റോക്കിലും വന്‍ കുറവുവന്നിട്ടുണ്ട്.
മനുഷ്യ ഉപയോഗത്തിനുള്ള ഗുണനിലവാരമുള്ള സ്‌പിരിറ്റ് വേര്‍തിരിച്ചെടുക്കുന്ന എഥനോള്‍ എണ്ണക്കമ്ബനികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് സ്‌പിരിറ്റിന് ക്ഷാമമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്‌ഥാനത്ത് സ്‌പിരിറ്റ് ഉല്‍പ്പാദമില്ല. മൂന്നു മാസം മുമ്ബ് ഒരു ലിറ്റര്‍ സ്‌പിരിറ്റിന് 53 രൂപയായിരുന്നത് ഇപ്പോള്‍ 73 രൂപയായിട്ടുണ്ട്.എന്നാൽ മദ്യത്തിന്റെ വില കൂട്ടാൻ സർക്കാർ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.