കൊച്ചി: സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈന്‍ വിതരണക്കാരും സമരത്തിലേക്ക്. സ്വിഗ്ഗി സമരത്തിന്റെ രണ്ടാം ദിവസവും കൊച്ചി നഗരത്തില്‍ ഭക്ഷണവിതരണത്തെ ബാധിച്ചിട്ടുണ്ട്. സ്വിഗ്ഗി ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ കൊച്ചിയില്‍ സമരമിരിക്കുമ്പോഴും സൊമാറ്റോ വിതരണക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍, ഒരുമിച്ചുള്ള സമരം കൊണ്ട് മാത്രമെ ഫലമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് സൊമാറ്റോ വിതരണക്കാരും സമരത്തിന് പദ്ധതിയിടുന്നത്. നാളെ ആലോചനാ യോഗം ചേരും. അതിന് ശേഷമാകും തീരുമാനം. സ്വിഗ്ഗി സമരത്തിന്റെ രണ്ടാം ദിവസം നഗത്തിലെ ഭക്ഷണ ഓര്‍ഡറും ഡെലിവറിയെയും ബാധിച്ചിട്ടുണ്ട്.
ആദ്യ ചര്‍ച്ച പാളിയെങ്കിലും തുടര്‍ ചര്‍ച്ചകളില്‍ പരിഹാരം കാണുമെന്ന് പ്രതീക്ഷയിലാണ് സമരസമിതി സമരക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ കമ്പനി തലപ്പത്ത് നിന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് കേരളത്തിലെ സ്വിഗ്ഗി പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.മിനിമം ചാര്‍ജ് വര്‍ദ്ധനവ് നഷ്ടം കൂട്ടുമെന്ന വാദവും അവര്‍ ഉയര്‍ത്തുന്നു.