CrimeNEWS

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 18 വയസുകാരന്‍ പിടിയില്‍

കൊല്ലം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കല്‍ പോലീസ് പിടികൂടി. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച കടയ്ക്കല്‍ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജ് ആണ് അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചടയമംഗലം, കടയ്ക്കല്‍ പ്രദേശങ്ങളിലെ പെണ്‍കുട്ടികളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. നീരജിനെതിരേ സമാനമായ വേറെയും കേസുകള്‍ ഉണ്ട്.

പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയതിനു ശേഷം രാത്രിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീഡിപ്പിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നാട്ടുകാര്‍ പിടികൂടിയതോടെയാണ് നീരജ് മറ്റു പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവെന്ന വിവരങ്ങളും പുറത്തു വന്നത്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി.

Back to top button
error: