KeralaNEWS

മേയറുടെ രാജിക്കായി നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറി ബി.ജെ.പി പ്രതിഷേധം

തിരുവനന്തപുരം: നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍െ്‌റ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍. പോലീസ് സുരക്ഷയില്‍ നഗരസഭയിലെത്തിയെ മേയര്‍ക്കെതിരേ ഗോബാക്ക് മുദ്രവാക്യം വിളികള്‍ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തി.

രാജിവച്ചല്ലെങ്കില്‍ മേയറെ നഗരസഭയുടെ പടി കയറ്റില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പ്രഖ്യാപിച്ചു. ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ശക്തമായ സമര രീതിയുമായി മുന്നോട്ട് പോകുമെന്ന് കൗണ്‍സിലര്‍ എം.ആര്‍ ഗോപന്‍ പറഞ്ഞു. നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറി സമരം ചെയ്ത കൗണ്‍സിലര്‍മാര്‍ പിന്നീട് താഴേക്ക് ഇറങ്ങി.

Signature-ad

അതേസമയം, മേയര്‍ക്കെതിരെ നിയമയുദ്ധം തുടങ്ങുമെന്ന് ബി.ജെ.പി അറിയിച്ചു. രാജിയുണ്ടായില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സംഘര്‍ഷഭരിതമാകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് മുന്നറിയിപ്പ് നല്‍കി. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. സമരം കൂടുതല്‍ ശക്തമാക്കും. നിയമപോരാട്ടം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ രാജിവയ്ക്കുംവരെ സമരമെന്ന് യു.ഡി.എഫ് അറിയിച്ചു. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം നാളെയാണ്. മറ്റന്നാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനും തീരുമാനം.

 

Back to top button
error: