ഗാന്ധിനഗർ :ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരള ബിജെപി ഘടകം അധ്യക്ഷൻ കെ.സുരേന്ദ്രനും.
ബി ജെ പിയുടെ പ്രവാസി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചാന്ദ്‌ഖേഡ, ബാപ്പു നഗര്‍, ആനന്ദ് എന്നീ സ്ഥലങ്ങളില്‍ മലയാളി വോട്ടര്‍മാരുടെ യോഗങ്ങളില്‍ കെ സുരേന്ദ്രന്‍ പങ്കെടുത്തു. കേരള മാതൃക പ്രചാരണത്തിലൂടെ വളര്‍ത്തിയെടുത്തതും ഗുജറാത്ത് മാതൃക പ്രവര്‍ത്തിയിലൂടെ തെളിയിക്കപ്പെട്ടതുമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
നിക്ഷേപ സൗഹൃദവും കഠിനാധ്വാനത്തിന് വിലയുള്ളതുമായ അന്തരീക്ഷം ഗുജറാത്തിലാണുള്ളത്. ദാരിദ്ര്യവും കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും വേട്ടയാടിയിരുന്ന ഗുജറാത്തിനെ രാജ്യത്തെ മുന്‍നിരയില്‍ എത്തിച്ചത് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഭരണമാണ്. ബി ജെ പിക്ക് ഇവിടെ തിളക്കമാര്‍ന്ന വിജയം ലഭിക്കുന്നത് ലോകത്തിന് ശക്തമായ സന്ദേശം നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.