NEWS

ഗോവയെ തകര്‍ത്തു; വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി:വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചിയില്‍ ഗോവയ്ക്കെതിരെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്.
ഇതോടെ 6 കളികളിൽ നിന്ന് 3 വീതം ജയവും തോൽവിയുമായി 9 പോയിന്റ് നേട്ടത്തിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തിയിരിക്കുകയാണ്.
 42ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ദിമിത്രിയോസ് ദയമാന്റകോസും 52ാം മിനിറ്റിൽ ഇവാൻ കലിയൂഷ്നിയുമാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. 67ാം മിനിറ്റിൽ സെറിറ്റൺ ഫെർണാണ്ടസിന്റെ മനോഹര ക്രോസിൽ നോഹ സദൗഇയാണ് ഗോവക്കായി ഒരു ഗോൾ നേടിയത്.

Back to top button
error: