KeralaNEWS

ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി, ആ വാദം അംഗീകരിക്കണം: ജി. സുധാകരന്‍

ആലപ്പുഴ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി ജി. സുധാകരന്‍. ശബരിമലയില്‍ 50 വയസ് കഴിഞ്ഞ സ്ത്രീകളേ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് സുധാകരന്‍ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണം. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു

കോണ്‍ഗ്രസുകാരനെയും കമ്യൂണിസ്റ്റുകളെയും തിരിച്ചറിയാന്‍ പറ്റാതായി. കമ്യൂണിസ്റ്റുകളില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല എന്നതാണ് പ്രശ്‌നം. രാഷ്ട്രീയം ഒരു കലയാണ്. അതു മനസ്സിലാക്കാതെ കുറെപ്പേര്‍ രാവിലെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ് എന്നും സുധാകരന്‍ പറഞ്ഞു.

 

Back to top button
error: