CrimeNEWS

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സി.ഐയെ സ്റ്റേഷനില്‍ കയറി പോലീസ് പിടികൂടി

കോഴിക്കോട്: പീഡന പരാതിയില്‍ പോലീസ് ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട് കോസ്റ്റല്‍ സ്റ്റേഷന്‍ സി.ഐ: സുനുവിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. സുനു അടങ്ങുന്ന സംഘം പീഡിപ്പിച്ചെന്ന തൃക്കാക്കര സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. സുനുവിനെ ചോദ്യം ചെയ്യുകയാണെന്നു തൃക്കാക്കര പോലീസ് അറിയിച്ചു.

കഴിഞ്ഞ മേയില്‍ നടന്ന സംഭവത്തിലാണ് നടപടി. പതിവു പോലെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ച ഉടനെയാണു സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈ.എസ്.പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പോലീസ് കോസ്റ്റല്‍ സ്റ്റേഷനിലെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്‍സ്‌പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി.

വീട്ടില്‍ വെച്ച് ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ജയിലിലാണ്. കേസില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് അടക്കം ആറു പ്രതികളുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.

 

 

Back to top button
error: