CrimeNEWS

ഉപേക്ഷിച്ച ബാഗില്‍ 39.29 ലക്ഷത്തിന്റെ സ്വര്‍ണം; രണ്ടുകോടിയുടെ സ്വര്‍ണവുമായി മൂന്ന് മലയാളികളും പിടിയില്‍

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളം വഴി രണ്ടുകോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ പിടിയില്‍. ഉപേക്ഷിച്ച ബാഗില്‍നിന്ന് 760 ഗ്രാം സ്വര്‍ണവും കണ്ടെത്തി. പിടികൂടിയ സ്വര്‍ണം മൊത്തം 3.895 കിലോഗ്രാം വരും.

കാസര്‍ഗോഡ് നെല്ലിക്കുന്ന് ബംങ്കരക്കുന്ന് കേളുവളപ്പില്‍ കെ.കെ. ക്വാര്‍ട്ടേഴ്സ് ഖാസി ഹൗസില്‍ അബ്ദുള്ള ഫര്‍ഹാനില്‍നിന്ന് 33,60,500 രൂപ വിലമതിക്കുന്ന 650 ഗ്രാം സ്വര്‍ണവും തെക്കില്‍ ഫെറി ഹൗസില്‍ ഹാഷിം മുബഷീറില്‍നിന്ന് 42,18,720 രൂപ വില വരുന്ന 816 ഗ്രാം സ്വര്‍ണവും ബങ്കരക്കുന്ന് റഹ്‌മാനിയയില്‍ മുഹമ്മദലിയില്‍നിന്ന് 44,97,900 രൂപയുടെ 870 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചത്.

Signature-ad

ഞായറാഴ്ച ദുബായില്‍ നിന്ന് മംഗളൂരുവില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരാണ് ഇവര്‍. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് പിടിച്ച 760 ഗ്രാം സ്വര്‍ണത്തിന് 39,29,200 രൂപ വില വരും. സ്വര്‍ണം നേരിയ കമ്പിയാക്കി അതില്‍ റോഡിയം പൂശി ട്രോളി ബാഗില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണം മുഴുവന്‍ സമാനരീതിയിലാണ് കടത്തിന് ശ്രമിച്ചതെന്നും അധികൃര്‍ വ്യക്തമാക്കി.

 

Back to top button
error: