CrimeNEWS

സൈനികന്റെ വിധവയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

നാഗര്‍കോവില്‍: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് സൈനികന്‍െ്‌റ വിധവെയ ബന്ധുക്കള്‍ തലയ്ക്കടിച്ചു കൊന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃ പിതാവിനെയും ഭര്‍തൃ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ മണക്കര അവരിവിളാകം ദുര്‍ഗ(38)യാണ് കൊല്ലപ്പെട്ടത്. നാഗര്‍കോവില്‍ ഇരണിയലിന് സമീപമാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ദുര്‍ഗ്ഗയുടെ ഭര്‍തൃപിതാവ് ആറുമുഖം പിള്ള (78), ഇളയ സഹോദരന്‍ മധു (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ദുര്‍ഗയുടെ ഭര്‍ത്താവും ബി.എസ്.എഫ് ജവാനുമായ അയ്യപ്പ ഗോപു കഴിഞ്ഞ സെപ്റ്റംബറിലാണ് മരിച്ചത്. തുടര്‍ന്ന് ലഭിച്ച ധനസഹായം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി യുവതിയും ഭര്‍ത്താവിന്‍െ്‌റ വീട്ടുകാരുമായി തര്‍ക്കം പതിവായിരുന്നു.

Signature-ad

വ്യാഴാഴ്ചയും ആറുമുഖവും മകന്‍ മധുവും പണം ആവശ്യപ്പെട്ട്് എത്തിയെങ്കിലും ദുര്‍ഗ്ഗ പണം നല്‍കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇതോടെ ഇരുവരും ചേര്‍ന്ന് യുവതിയെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തലയില്‍ ഗുരുതര പരുക്കേറ്റ് വീണ ദുര്‍ഗയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് പ്ലസ് വണ്ണലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികള്‍ ഉണ്ട്.

 

Back to top button
error: