KeralaNEWS

ഉടമസ്ഥ രേഖ കൈവശമില്ല, ട്രാവന്‍കൂര്‍ ഹൗസ് വില്‍പനയിലും സര്‍ക്കാര്‍ വെട്ടില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥതയില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ സര്‍ക്കാരിന്റെ കൈവശമില്ല. ഇക്കാര്യം സംബന്ധിച്ച സര്‍ക്കാരിന്റെ കത്ത് പുറത്തുവന്നു.

കഴിഞ്ഞ ദിവസം ട്രാവന്‍കൂര്‍ ഹൗസിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ വിശദീകരണത്തില്‍ ട്രാവന്‍കൂര്‍ ഹൗസിന്റെ പൂര്‍ണ ഉടമസ്ഥത സര്‍ക്കാരിന്റെ കൈവശമാണെന്നും ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു വാദം. എന്നാല്‍ ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ലാന്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസിനെ സമീപിച്ച കത്ത് പുറത്തായതോടെ സര്‍ക്കാര്‍ വാദം പൊളിയുകയാണ്.

2021 ഡിസംബര്‍ ഒന്നാം തീയതി ഡല്‍ഹി കേരളാ ഹൗസിന്റെ റസിഡന്റ് കമ്മിഷണര്‍ സൗരഭ് ജെയ്ന്‍ ഡല്‍ഹിയിലെ ലാന്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസില്‍ അയച്ച കത്തില്‍ ട്രാവന്‍കൂര്‍ ഹൗസിന്റെ ലീസ് ലീഡും ലീസ് പ്ലാനും ചോദിക്കുന്നുണ്ട്. ട്രാവന്‍കൂര്‍ ഹൗസില്‍ നടത്തേണ്ട വികസനങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിറ്റിക്കും ഈ രേഖകള്‍ ഹാജരാക്കണം. രേഖകള്‍ ഹാജരാക്കത്ത പക്ഷം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. അതു കൊണ്ട് അവര്‍ക്ക് രേഖകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. രേഖകള്‍ ഇല്ലാത്തതിനാല്‍ 2011-ലും 2016-ലും ട്രാവന്‍കൂര്‍ ഹൗസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുമില്ല. പീന്നീട് രേഖ ആവശ്യപ്പെട്ട അതേ ഏജന്‍സിയോട് തങ്ങള്‍ക്ക് രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമീപിക്കുകയായിരുന്നു. രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തായത്.

2019-ല്‍ കവടിയാര്‍ കൊട്ടാരം ഈ ആസ്തിയില്‍ അവകാശവാദം ഉന്നയിച്ച് ലാന്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസിനെ സമീപീച്ചിരുന്നു. ശേഷം ലാന്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസ് സംസ്ഥാന സര്‍ക്കാരിനോട് ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അപ്പോഴും സര്‍ക്കാര്‍ രേഖകള്‍ ഹാജരാക്കിയില്ല. രാജകുടുംബത്തിന്റെ വാദം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കേന്ദ്രആഭ്യന്തര മന്ത്രാലയമാകും ഉടമസ്ഥത സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

 

Back to top button
error: