CrimeNEWS

ഒറ്റപ്പാലത്ത് കവര്‍ച്ചാ ശ്രമത്തിനിടെ ദമ്പതികള്‍ക്കു വെട്ടേറ്റു; പ്രതി പിടിയില്‍

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് കവര്‍ച്ചാ ശ്രമത്തിനിടെ വയോധിക ദമ്പതികള്‍ക്കു വെട്ടേറ്റു. മുണ്ടന്‍ഞാറ ആട്ടീരി സുന്ദരേശ്വരന്‍ (72), ഭാര്യ അംബികദേവി (68) എന്നിവര്‍ക്കാണു ഗുരുതരപരുക്ക്. പ്രതിയായ തമിഴ്‌നാട് പഴനി സ്വദേശി ബാലനെ പോലീസ് മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

വീടിന്റെ രണ്ടാം നിലയിലെ മേല്‍ക്കൂരയുടെ ഓടു പൊളിച്ച് അകത്തു കടന്നായിരുന്നു കവര്‍ച്ചയ്ക്കു ശ്രമം. മോഷ്ടാവിനെ ദമ്പതികള്‍ കണ്ടതോടെയായിരുന്നു ക്രൂരമായ ആക്രമണം. ഇരുവരുടെയും മുഖത്തും കൈകാലുകളിലുമാണ് ആഴത്തിലുള്ള മുറിവുകള്‍. ഇവരെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ വീട്ടില്‍ നിന്നു മോഷ്ടിച്ച മൊഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. ദമ്പതികള്‍ മാത്രമാണ് വീട്ടിലെ താമസക്കാര്‍.

 

Back to top button
error: