മേട്ടുപ്പാളയം: വിധവയായ ഇരുപത്തിയഞ്ചുകാരിയെ വിവാഹം കഴിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു.കോയമ്പത്തൂർ കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി (32)ആണ് കൊല്ലപ്പെട്ടത്.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് വടമംഗളക്കരയിലുള്ള യുവതിയെ ബാലസുബ്രമണി വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചതാണ്. രണ്ട് മാസം മുമ്ബായിരുന്നു ബാലസുബ്രമണിയും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ബന്ധുക്കളില്‍ നിന്ന് അകന്നായിരുന്നു ദമ്ബതികള്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അമ്മയെ കാണാന്‍ ബാലസുബ്രമണി വീട്ടില്‍ പോയിരുന്നു. സഹോദരനെ കണ്ട ബാലമുരുകന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കൈയാങ്കളിയിലെത്തുകയായിരുന്നു. ഇതിനിടെ പ്രതി വാക്കത്തികൊണ്ട് സഹോദരന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.
സംഭവത്തിൽ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.