NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മഠാധിപതി അറസ്റ്റിൽ

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മഠാധിപതി അറസ്റ്റിൽ.
മുരുഘാ മഠത്തിലെ സന്യാസിയായ ശിവമൂര്‍ത്തി മുരുഘാ ശരണരുവിനെയാണ് ചിത്രദുര്‍ഗ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒക്ടോബര്‍ 27നാണ് സംഭവം.
മുരുഘാ മഠത്തിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ശിവമൂര്‍ത്തി മുരുഘാ ശരണരു പീഡിപ്പിച്ചത്. ഇവര്‍ക്ക് ഇയാള്‍ മയക്കുമരുന്ന് നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഇയാൾക്ക് പുറമേ മഠത്തിലെ ഹോസ്റ്റല്‍ വാര്‍ഡനായ രശ്മി, ശിവമൂര്‍ത്തിയുടെ രണ്ട് സഹായികള്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കർണാടകത്തിലെ പ്രമുഖ ലിംഗായത്ത് മഠമാണ് ശിവമൂര്‍ത്തി മുരുഘാ ശരണരു അംഗമായ മുരുഘാ മഠം. ലിംഗായത്ത് സമുദായത്തിന്‍റെ പ്രമുഖ ആത്മീയ നേതാവ് കൂടിയാണ് മുരുഘാ ശരണരു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: