NEWS

വിഷം കഴിച്ച് യുവതി മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

കാഞ്ഞങ്ങാട്: വിഷം ഉള്ളില്‍ ചെന്ന് യുവതി മരിച്ചു . ഭര്‍ത്താവിനെ അവശനിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് വാടകവീട്ടില്‍ താമസിക്കുന്ന വയനാട് പനമരം സ്വദേശി രമയാണ് മരിച്ചത്.ഇവരുടെ ഭര്‍ത്താവ് ജയപ്രകാശ് നാരായണനെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം കൊവ്വല്‍ എ.കെ.ജി. ക്ലബിനടുത്താണ് ഇരുവരും വാടകയ്‌ക്ക് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ജയപ്രകാശ് 108 ആംബുലന്‍സില്‍ വിളിക്കുകയായിരുന്നു. തനിക്ക് ഭാര്യ വിഷം തന്നുവെന്നും രക്ഷിക്കണമെന്നും പറഞ്ഞു. ആംബുലന്‍സ് എത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ രമ മരിച്ചിരുന്നു.

Signature-ad

ഭാര്യ തനിക്ക് വെളുത്ത പൊടി കാപ്പിയിൽ കലർത്തി തരികയായിരുന്നുവെന്ന് ഇയാള്‍ ഡോക്ടറോട് വെളിപ്പെടുത്തി.

ഈ പൊടി കഴിച്ച്‌ അല്‍പ്പം കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഭാര്യയോട് എന്താണ് തന്നതെന്ന് ചോദിച്ചപ്പോള്‍ വിഷമാണെന്നും താന്‍ നേരത്തേ കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഉടന്‍ താന്‍ ആംബുലന്‍സിനെ വിളിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
സംഭവത്തില്‍ ജയപ്രകാശിന്റെ മൊഴി പൂര്‍ണമായി വിശ്വസിച്ചിട്ടില്ലെന്നും തുടരന്വേഷണത്തിലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: