ആദ്യ കിരീടം തേടി എത്തിയ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ഒന്നിലെ ചാമ്ബ്യന്മാരായാണ് അവസാന നാലിലെത്തിയത്. ലോകകപ്പുകളില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലന്‍ഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് അവിശ്വസനീയമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു പാകിസ്ഥാന്.ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാകിസ്ഥാനെ സിംബാബ്വെ അട്ടിമറിച്ചിട്ടും അവസാന മത്സരങ്ങളില്‍ തുടരെ ജയിച്ച് ടീം സെമി ഉറപ്പിക്കുകയായിരുന്നു. കരുത്തുറ്റ പേസ് ബൗളിംഗ് നിരയാണ് പാകിസ്ഥാന്റെ കരുത്ത്.
നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഉച്ചക്ക് 1.30ന് അഡ്ലെയ്ഡിലാണ് കളി. പാകിസ്ഥാനെയും നെതര്‍ലന്‍ഡിനെയും ബംഗ്ലാദേശിനെയും സിംബാബ്വെയെയും തോല്‍പ്പിച്ചാണ് ഇന്ത്യ ഗ്രൂപ്പ് 2 ചാമ്ബ്യന്മാരായി സെമിയിലെത്തിയത്.
സെമികളില്‍ ടീം ഇന്ത്യയും പാകിസ്ഥാനും വിജയിച്ചാല്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍ വരും.