NEWS

തിരുവനന്തപുരത്തെ ആല്‍ഫ മേരി ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ ഉടമ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു, സ്ഥാപന ഉടമ അറസ്റ്റില്‍

വിദേശ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്ഥാപന ഉടമ അറസ്റ്റില്‍.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ മേരി ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ ഉടമ റോജറി (40) നെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം.

Signature-ad

വയനാട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫും സംഘവും ആണ് അറസ്റ്റ് ചെയ്തത്.

സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഡോക്ടര്‍ക്ക് സിംഗപ്പൂരില്‍ ഉപരിപഠനത്തിന് പ്രവേശനം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ അഞ്ച് ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് ബ്രിട്ടനില്‍ എം. ബി. എ സീറ്റ്‌ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 9 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.

ഇവരുടെ പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍, ആല്‍ഫ മേരി ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ സംസ്ഥാനത്ത് നിരവധിയാളുകളെ ഈരീതിയില്‍ വഞ്ചിച്ച്‌ പണം തട്ടിയെടുത്തതായി വ്യക്തമായി.

23ഓളം കേസുകള്‍ ആണ് സ്ഥാപനത്തിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

കുറ്റകൃത്യത്തിലെ പങ്കാളികളെയും സ്ഥാപനത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ മറ്റു പ്രതികളെയും കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

വിദേശത്ത് ഉപരിപഠനത്തിനും ജോലിക്കും ഏജന്‍സികളെ സമീപിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: