NEWS

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

കാബൂൾ : വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താലിബാന്‍ സുരക്ഷാ മേധാവി കഴുത്തറുത്ത് കൊന്നു.
ബാല്‍വ് പ്രവശ്യയിലെ ഷോള്‍ഗാര ജില്ലയിലാണ് സംഭവം. താലിബാന്‍ ഭരണകൂടത്തിന്റെ ഉപരോധ തലവന്‍ മുല്ല യാസിനാണ് മറിയം എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
പിതാവിനെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ താലിബാന്‍ ഉദ്യോഗസ്ഥര്‍ സ്വന്തമാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടയിലാണ് ഈ സംഭവം.
താലിബാന്റെ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ ജീവിതം പരിതാപകരമായി തുടരുകയാണ്. കഴിഞ്ഞ മാര്‍ച്ച്‌ 23 ന് ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് തടയുകയും സ്ത്രീകളുടെ വസ്ത്രധാരണത്തിനായി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. .

Back to top button
error: