KeralaNEWS

നാളെ സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്, 1.39 ലക്ഷം വോട്ടർമാർ, 102 സ്ഥാനാർത്ഥികൾ, 190 പോളിംഗ് ബൂത്തുകൾ

സംസ്ഥാനത്തെ 11 ജില്ലകളിലെ (കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെ) 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ദേശസാൽകൃത ബാങ്ക് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം.

സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്. ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്.

11 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്.

വോട്ടർപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചു. ആകെ 1,39,025 വോട്ടർമാർ. 65,964 പുരുഷന്മാരും 73,061 സ്ത്രീകളും. പ്രവാസി വോട്ടർപട്ടികയിൽ 9 പേർ.

വോട്ടെടുപ്പിന് 190 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. പോളിംഗ് സാധനങ്ങൾ സെക്ടറൽ ഓഫീസർമാർ മുഖേന അതാത് പോളിംഗ് ബൂത്തുകളിൽ എത്തിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരാകണം.

ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.

വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് മോക്ക്‌പോൾ നടത്തും. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.

വോട്ടെണ്ണൽ പത്തിന് രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ നടത്തും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:

തിരുവനന്തപുരം: മഞ്ഞപ്പാറ (പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്),
ചെക്കിട്ടവിളാകം (കരുംകുളം ഗ്രാമപഞ്ചായത്ത്)

കൊല്ലം: പേരയം ബി (പേരയം ഗ്രാമപഞ്ചായത്ത്), കോട്ടുവൻകോണം (പൂതക്കുളം ഗ്രാമപഞ്ചായത്ത്)

പത്തനംതിട്ട: പുളിക്കീഴ് (പത്തനംതിട്ട ജില്ലാ പഞ്ചായത്ത്), കൊമ്പങ്കേരി (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്)

ആലപ്പുഴ: വാത്തറ (എഴുപുന്ന ഗ്രാമപഞ്ചായത്ത്), വൻമഴി വെസ്റ്റ് (പാണ്ടനാട് ഗ്രാമപഞ്ചായത്ത്), കാർത്തികപ്പള്ളി (കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത്), ഹൈസ്‌കൂൾ (മുതുകുളം ഗ്രാമപഞ്ചായത്ത്), ആദിക്കാട്ടുകുളങ്ങര തെക്ക് (പാലമേൽ ഗ്രാമപഞ്ചായത്ത്)

ഇടുക്കി: വണ്ണപ്പുറം (ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്), തൊട്ടിക്കാനം (ശാന്തൻപാറ ഗ്രാമപഞ്ചായത്ത്), പൊന്നെടുത്താൽ (കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്), കുഴിക്കണ്ടം (കരുണാപുരം ഗ്രാമപഞ്ചായത്ത്)

എറണാകുളം: വാണിയക്കാട് (വടക്കൻ പറവൂർ മുനിസിപ്പാലിറ്റി), പട്ടിമറ്റം (വടവുകോട് ബ്ലോക്ക് പഞ്ചായത്ത്), കുറിഞ്ഞി (പൂത്തൃക്ക ഗ്രാമപഞ്ചായത്ത്), മുട്ടത്തുകണ്ടം (കീരംപാറ ഗ്രാമപഞ്ചായത്ത്)

തൃശ്ശൂർ: മിണാലൂർ സെന്റർ (വടക്കാഞ്ചേരി മുനിസിപ്പാലിറ്റി), പൈങ്കുളം (പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്)

പാലക്കാട്: പാലത്തറ (കുത്തന്നൂർ ഗ്രാമപഞ്ചായത്ത്), കോളപ്പടി (പുതൂർ ഗ്രാമപഞ്ചായത്ത്)

മലപ്പുറം: കൈനോട് ( മലപ്പുറം മുനിസിപ്പാലിറ്റി)

കോഴിക്കോട്: കീഴരിയൂർ (മേലടി ബ്ലോക്ക് പഞ്ചായത്ത്), പയ്യോളി അങ്ങാടി (തുറയൂർ ഗ്രാമപഞ്ചായത്ത്), മണിയൂർ നോർത്ത് (മണിയൂർ ഗ്രാമപഞ്ചായത്ത്), എളേറ്റിൽ (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്)

വയനാട്: ചിത്രമൂല (കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്)

Back to top button
error: