NEWS

ഹിന്ദി ചിത്രത്തിനെതിരെ കേസെടുത്ത് കേരള പോലീസ്

തിരുവനന്തപുരം:ഹിന്ദി ചിത്രത്തിനെതിരെ കേസെടുത്ത് കേരള പോലീസ്.

‘കേരള സ്റ്റോറി’ എന്ന ഹിന്ദി ചിത്രത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഡിജിപിയുടെ നിര്‍ദേശത്തെ തുടർന്നാണ് കേസ്.

സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്. ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് നിര്‍ദേശം.
സിനിമയുടെ ടീസറില്‍ നിയമവിരുദ്ധ ഉള്ളടക്ക മുണ്ടെന്നാണ് ഹൈടെക് സെല്‍ റിപ്പോര്‍ട്ട്. ‘കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥകള്‍! എന്ന പേരിലായിരുന്നു ടീസര്‍ പുറത്തു വന്നത്.

കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതംമാറ്റി ഐ.എസില്‍ എത്തിച്ചു എന്നാണ് ചിത്രത്തിന്റെ ടീസറില്‍ പരാമര്‍ശിക്കുന്നത്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍. അരവിന്ദാക്ഷനാണ് സെന്‍സര്‍ ബോര്‍ഡില്‍ പരാതി നല്‍കിയത്. വ്യാജവിവരങ്ങള്‍ യാഥാര്‍ഥ്യമെന്ന തരത്തില്‍ ചിത്രം അവതരിപ്പിക്കുന്നു എന്നാണ് പരാതി.

തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരം ഹൈടെക് സെല്‍ നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

Back to top button
error: