NEWS

അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം കരിക്കകം ഗവ ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ ഒമ്ബതിനു രാവിലെ പത്തു മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2502444, 9947077445.

 

ഗസ്റ്റ് അധ്യാപക ഒഴിവ്

Signature-ad

 

നെയ്യാര്‍ ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം ബി എ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. മാനേജ്മെന്റ് വിഷയത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ഒഴിവ്. എ ഐ സി ടി ഇ നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട ഗൂഗിള്‍ ഫോം ലിങ്ക് https://tinyurl.com/yck/ev4h. അവസാന തീയതി നവംബര്‍ പത്ത്‌. അഭിമുഖ തീയതി ഉദ്യോഗാര്‍ത്ഥികളെ നേരിട്ടും ഈമെയില്‍ വഴിയും അറിയിക്കുമെന്ന് കിക്മ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547618290.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: